NEW YEAR

WELCOME

Scheme of Work 8,9,10

L.P., U.P., H.S. സ്കീം ഓഫ് വര്‍ക്ക് Downloads -ല്‍

‌About Us




ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍
കമ്പല്ലൂര്‍

ഇന്നലെ, ഇന്ന്


കൊല്ലവര്‍ഷം 1115 (1939) തുലാം മാസത്തില്‍ ശ്രീ. നല്ലൂര്‍ ഗോവിന്ദന്‍ നായരുടെ ശ്രമഫലമായി മാരാര്‍ കുഞ്ഞിരാമന്‍ എന്ന എഴുത്താശാന്‍ കമ്പല്ലൂരില്‍ അക്ഷരവെളിച്ചവുമായി എത്തുന്നു. പിന്നീട് നിന്നുപോയെങ്കിലും കമ്പല്ലൂരില്‍ കോട്ടായിപ്പടി എന്ന സ്ഥലത്ത് ഒരു ഷെഡ്ഡുമായി കൂടുതല്‍ പേര്‍ക്ക് ഉപകരിക്കുന്ന കുടിപ്പള്ളിക്കൂടം വൈകാതെ ആരംഭിച്ചു. ആമന്തറ കൃഷ്ണന്‍ നായരായിരുന്നു ഇവിടത്തെ എഴുത്താശാന്‍.

ഈ പ്രാരംഭ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1953-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്പല്ലൂരിലെ വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നത്. തൃക്കരിപ്പൂരിനടുത്ത ഒളവറയിലെ ശ്രീ പി വി ബാലകൃഷ്ണന്‍ മാസ്റ്ററാണ് ഇവിടെ നിയമിക്കപ്പെട്ട ആദ്യ അധ്യാപകന്‍. ശ്രീ നല്ലൂര്‍ ഗോവിന്ദന്‍ നായരുടേയും ശ്രീ കോട്ടയില്‍ ദാമോദരന്‍ നമ്പ്യാരുടേയും നേതൃത്വത്തില്‍ സ്കൂള്‍ നിര്‍മ്മാണ കമ്മറ്റിയും പ്രവര്‍ത്തിച്ചു.

ഈ ഏകാധ്യാപകവിദ്യാലയം 1957-ല്‍ എല്‍ പി സ്കൂളായും 1964-ല്‍ യു പി സ്കൂളായും 1980-ല്‍ ഹൈസ്കൂളായും 1990-ല്‍ സംസ്ഥാനത്തെ ആദ്യ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഇന്ന് ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ 16 ഡിവിഷനുകളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും പ്രവര്‍ത്തിച്ചു വരുന്നു.

ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ഐ ടി ലാബ്, മള്‍ട്ടി മീഡിയ റൂം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ഒന്ന്, രണ്ട് ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമാണ്. കളിസ്ഥലം, സ്പോര്‍ട്സ് റൂം, ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് റൂം എന്നീ സൗകര്യങ്ങളും ഉണ്ട്. ആവശ്യത്തുന് ക്ലാസ്സ് മുറികളും ടോയിലറ്റുകളും ഔഷധത്തോട്ടവും പച്ചക്കറിത്തോട്ടവും പാചകപ്പുരയും മറ്റു സൗകര്യങ്ങളും ഇവിടയുണ്ട്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി പത്താം ക്ലാസ്സില്‍ നൂറു ശതമാനം റിസള്‍ട്ട് നേടി വരിന്നു. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 98 ശതമാനം റിസള്‍ട്ട് ലഭിച്ചു. ഇങ്ങനെ പഠനമികവിലും പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന മികച്ച ഒരു വിദ്യലയമായി മാറാന്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ യു പി വിഭാഗത്തില്‍ 11-ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 11-ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 13-ഉം അധ്യാപകരും       6 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. വിദ്യലയത്തിന് ഏതു സേവനവും സഹായവും നല്‍കാന്‍ സദാ സന്നദ്ധമായ അധ്യാപക രക്ഷാകര്‍ത്തൃ സമിതിയും പ്രവര്‍ത്തനമികവുകളില്‍ വലിയ ഒരു കൈത്താങ്ങാണ്. ഒപ്പം ജനപ്രതിനിധികളുടെ നിര്‍ല്ലോഭമായ സഹായസഹകരണങ്ങളും ലഭിച്ചുവരുന്നുണ്ട്. നാട്ടുകാരുംഅഭ്യുദയകാംക്ഷികളുമടങ്ങുന്ന വലിയൊരു സമൂഹം വിദ്യാലയത്തിന് താങ്ങായും തണലായും നിലകൊള്ളുന്നു.


വിദ്യാലയ സാരഥികള്‍

പ്രിന്‍സിപ്പാള്‍ : ശ്രീ കെ ഡി മാത്യു

ഹെഡ്മാസ്റ്റര്‍ : ശ്രീ ഫെലിക്സ് ജോര്‍ജ്

പ്രസിഡന്റ് പി ടി എ : ശ്രീ സി ജെ മാത്യു

പ്രസിഡന്റ് മദര്‍ പി ടി എ : ശ്രീമതി ഷീബാ ജോര്‍ജ്

പ്രസിഡന്റ് എസ്സ് എം സി : ശ്രീ പി സജീവന്‍ വൈദ്യര്‍

സ്റ്റാഫ് സെക്രട്ടറി : ശ്രീ പത്മനാഭന്‍ പി

No comments:

Post a Comment